നടുവില്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റിയിടാത്തതിനാല്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നത് നടുവില്‍ മേഖലയില്‍ പതിവായി. ഇതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. ഒരു മണിക്കൂര്‍ നേരത്തേക്കുള്ള കുടിവെള്ളം മാത്രമാണ് ദിവസവും വിതരണംചെയ്യുന്നത്. പലയിടങ്ങളിലായി പൈപ്പുകള്‍ തകര്‍ന്നതോടെ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാവുകയാണ്. പമ്പ്ഹൗസ് സ്ഥിതിചെയ്യുന്ന വൈരാണിക്കും നടുവില്‍ ഹൈസ്‌കൂളിനും ഇടയില്‍ താവുന്നുകവല, നടുവില്‍ ടൗണിന് സമീപം, കുണ്ടുകണ്ടം എന്നിവിടങ്ങളില്‍ കുടിവെള്ളച്ചോര്‍ച്ചയുണ്ട്.
ഹൈസ്‌കൂളിന് സമീപമുണ്ടായിരുന്ന കാലപ്പഴക്കംവന്ന ടാങ്ക് മാറ്റി വേറെ നിര്‍മിച്ചുവെങ്കിലും പൈപ്പുകള്‍ മാറ്റാന്‍ നടപടിയുണ്ടായില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. കാര്യക്ഷമമായി കുടിവെള്ളം വിതരണംചെയ്യാനുള്ള നടപടികള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:
Naduvilnews

0 comments: