നടുവില്‍: കഴുത്തിനോട് ചേര്‍ന്ന മുറിവ് പഴുത്ത് പുഴുവരിച്ച നിലയില്‍ തെരുവുനായ അലയുന്നു. ഈച്ചയാര്‍ത്തും ദുര്‍ഗന്ധം വമിച്ചും അവശനായ നിലയിലാണിത്. നടുവില്‍ സെന്‍ട്രല്‍, ഹൈസ്‌കൂള്‍, പടിഞ്ഞാറ് ഭാഗങ്ങളില്‍ മൂന്നാഴ്ചയോളമായി ഇത് അലയുകയാണ്. രാത്രിസമയത്ത് വീടുകളുടെ തിണ്ണകളിലും മറ്റും കിടക്കുന്നത് ദുരിതമായി മാറിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ മുമ്പ് കഴുത്തില്‍ കേബിള്‍ മുറുകിയ നിലയില്‍ മറ്റൊരു നായയും ഇതുപോലെ അലഞ്ഞു തിരിഞ്ഞിരുന്നു.
Tags:
Naduvilnews
0 comments: