നടുവില്‍ : യുവധാര സംഘാടക സമിതി താറ്റ്യാട് നടത്തിയ രണ്ടാമത് ഉത്തരമേഖല വടംവലി മത്സരത്തില്‍ റെഡ്സ്റ്റാര്‍ചിരിയളം ,ചീമേനി ഒന്നാം സമ്മാനമായ 8001 രൂപയും ടീപോയും കരസ്ഥമാക്കി . രണ്ടാം സമ്മാനമായ 5001 രൂപയും നേന്ദ്രവാഴക്കുലയും പൂവന്‍ചാല്‍ ടീം കരസ്ഥമാക്കി .മൂന്നാം സമ്മാനം 3001 രൂപയും പൂവന്‍കോഴിയും നെടുംതട്ട് ടീമും നാലാം സമ്മാനം ജലാലയ ചുണ്ടക്കുന്നും നേടി .കാര്യപരിപാടികള്‍ പഞ്ചായത്ത് മെമ്പര്‍ സുജാതാ രമേശന്‍റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി ടി മാത്യു നിര്‍വഹിച്ചു .സമ്മാനദാനം സി പി ഐ എം നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് വിതരണം ചെയ്തു .
Tags:
Naduvilnews
0 comments: