നടുവില്‍: പതിറ്റാണ്ടുകളായി കുടിയാന്മല പ്രദേശത്തുള്ളവര്‍ മുറവിളി കൂട്ടുന്ന വില്ലേജും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസും യാഥാര്‍ഥ്യമായില്ല. മാറിമാറിവരുന്ന സര്‍ക്കാറുകളുടെ മുന്‍പില്‍ നിരവധി നിവേദനങ്ങള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും നടപടികളുണ്ടാകുന്നില്ല. തളിപ്പറമ്പ് താലൂക്കിലെ പ്രധാനകുടിയേറ്റ കേന്ദ്രങ്ങളിലൊന്നായിട്ടും ഒരു സര്‍ക്കാര്‍ ഓഫീസുപോലും ഇവിടെയില്ല. നടുവില്‍, ഏരുവേശി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലായതിനാല്‍ ഗ്രാമപ്പഞ്ചായത്തുകളും വികസന കാര്യത്തില്‍ കുടിയാന്മലയെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. വൈദ്യുതി ചാര്‍ജ്ജ് അടക്കുന്നതിനും വസ്തുസംബന്ധമായ പ്രസ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും ഇരുപത് കിലോമീറ്ററോളം യാത്രചെയ്യേണ്ട അവസ്ഥയാണ് നിലവില്‍.
വൈതല്‍മല, പൊട്ടന്‍പ്ലാവ്, അരീക്കമല, കനകക്കുന്ന്, തുരുമ്പി, കോട്ടയം തട്ട്, പുലിക്കുരുമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് കരം അടക്കുന്നതിനും മറ്റും നടുവില്‍ വില്ലേജ് ഓഫീസില്‍ എത്തണം. കറന്റ് ചാര്‍ജ്ജ് അടക്കാന്‍ ചെമ്പേരിയിലേക്കാണ് പോകേണ്ടത്. ഇവിടെക്ക് ബസ് സര്‍വീസുകളും കുറവാണ്. വൈദ്യുതി ലൈനില്‍ തകരാറുകള്‍ ഉണ്ടായാല്‍ ചെമ്പേരിയില്‍ നിന്ന് ജീവനക്കാര്‍ എത്തുന്നതുവരെ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയില്‍ കഴിഞ്ഞ ബജറ്റില്‍ മൂന്ന് പുതിയ വില്ലേജുകള്‍ അനുവദിച്ചിട്ടും കുടിയാന്മലയില്‍ വില്ലേജ് അനുവദിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Tags:
Naduvilnews

0 comments: