നടുവില്‍: : തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര-പ്രവൃത്തി പരിചയമേള നവംബര്‍ 5, 6 തീയ്യതികളില്‍ പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നടക്കും. മേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. മാനേജര്‍ ഫാ. ജോസഫ് പൗവ്വത്തില്‍ അധ്യക്ഷത വഹിച്ചു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ടി.വി.കൃഷ്ണന്‍, കെ.ഡി.ബേബി, ജോസഫ് കുന്നേല്‍, അഗസ്റ്റിന്‍ മഞ്ഞളാങ്കല്‍, ഗോവിന്ദന്‍ പുതുശ്ശേരി , ഡൊമിനിക് മാന്തോട്ടത്തില്‍, പോള്‍ജോര്‍ജ്, പി.എം.മാത്യു എന്നിവര്‍ സംസാരിച്ചു. 101 അംഗ സംഘാടക സമിതിയും വിവിധ ഉപകമ്മിറ്റികളും രൂപവത്കരിച്ചു. Mohanan alora
Tags:
Naduvilnews