മണ്ടളം: ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചി വില്പനനടത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കുടിയാന്മല പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ടളം ടൗണില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലയില്‍ മാംസവില്പന നടത്തിയത്. ടൗണില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കശാപ്പുശാലയോട് ചേര്‍ന്ന മാലിന്യക്കുഴിയില്‍നിന്ന് ഏഴുമാസം പ്രായമായ പശുക്കിടാവിന്റെ ജഡം കിട്ടിയത്. നാട്ടുകാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുടിയാന്മല പോലീസ് സ്ഥലത്തെത്തി. ജഡം പുലിക്കുരുമ്പ മൃഗാസ്പത്രിയിലെ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം നടത്തി. നടുവില്‍ സ്വദേശി കളരിക്കല്‍ അബൂബക്കറി(52)നെതിരെയാണ് കേസ്. ഇയാളെ പിടികൂടിയിട്ടില്ല.
ആറുമാസം മുമ്പും മണ്ടളം ടൗണില്‍ പശുക്കിടാവിന്റെ തല ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ നാട്ടാകാര്‍ കണ്ടിരുന്നു. അന്ന് അറവുശാല തകര്‍ത്ത് പ്രതിഷേധിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായില്ല.Mohanan alora.
Tags:
Naduvilnews

0 comments: