നടുവില്‍: നാലുദിവസംമുമ്പ് റോഡിലേക്കുവീണ കല്ലുകള്‍ നീക്കംചെയ്തില്ല. തളിപ്പറമ്പ്-ആലക്കോട് റോഡില്‍ ഹാജിവളവിനു സമീപമാണ് കൂറ്റന്‍ കല്ലുകളോടെ മണ്‍തിട്ട ഇടിഞ്ഞുവീണത്. ഒരു മാസംമുമ്പും ഇത്തരത്തില്‍ ഇവിടെ കല്ലുകള്‍ റോഡിലേക്ക് വീണിരുന്നു. തിരക്കുപിടിച്ച റോഡില്‍ കുത്തനെയുള്ള ഇറക്കത്തില്‍ കല്ലുകള്‍ കിടക്കുന്നത് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഒരുവര്‍ഷംമുമ്പ് റോഡിനു വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിനുശേഷമാണ് കല്ലുകള്‍ ഇടിയുന്നത് പതിവായത്. റോഡിലേക്കുവീഴാന്‍ പാകത്തിലുള്ള കല്ലുകള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായി.Mohanan alora.
Tags:
Naduvilnews
0 comments: