നടുവില്‍: പൊട്ടക്കിണറ്റില്‍വീണ മൂരിക്കുട്ടനെ തളിപ്പറമ്പില്‍നിന്നെത്തിയ അഗ്‌നിശമന സേനാ വിഭാഗം രക്ഷിച്ചു. നടുവില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വ്യാഴാഴ്ച രാത്രിയാണ് മൂന്നുവയസ്സുള്ള മൂരിക്കുട്ടന്‍ വീണത്. അറവുകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന മൂരി കയര്‍ പൊട്ടിച്ചോടുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ശശീന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Tags:
Naduvilnews
0 comments: