നടുവില്‍: സുജാതാ പദ്മനാഭനെഴുതിയ 'ചുസ്‌ക്കിത്ത് സ്‌കൂളിലേക്ക്' എന്ന പുസ്തകം വെള്ളാട് ചെമ്പുവെച്ച മൊട്ടയിലെ വീട്ടിലിരുന്ന് രാഹുല്‍ വായിച്ചത് എത്ര തവണയെന്ന് പറയാനാവില്ല. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ വായിക്കാന്‍ നല്‍കിയതാണ്. വയസ്സ് പതിനൊന്നായെങ്കിലും പിന്നീട് സ്‌കൂളിലേക്ക് പോകാന്‍ പറ്റിയില്ല. മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം അവനെ തളര്‍ത്തിയിടുകയായിരുന്നു. ഇരുന്ന്‌നിരങ്ങിയാണ് കൊച്ചുകൂരയില്‍ അവന്റെ സഞ്ചാരം. നില്‍ക്കാനാവില്ല. കാല്‍ തളര്‍ന്നുപോവും.
കളപ്പുരയ്ക്കല്‍ സജിമോന്റെയും ഉഷയുടെയും മൂന്നുമക്കളില്‍ ഇളയവനാണ് രാഹുല്‍. മൂന്നാംക്ലാസ്സ് വരെ അവന്‍ സാധാരണ കുട്ടികളെപ്പോലെ സ്‌കൂളില്‍ പോയി. എന്നാല്‍ പിന്നീട് രോഗം തളര്‍ത്തി. ഇപ്പോള്‍ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാന്‍ പോലും അമ്മയുടെയോ സഹോദരിയുടെയോ സഹായം വേണം. ഒരോദിവസം കഴിയുന്തോറും അസുഖഃ കൂടിവരുന്നു. കല്ലുകളും കുഴികളും കയ്യാലകളും നിറഞ്ഞ കുന്നിന്‍മുകളിലാണ് വീട്. വീട്ടിലിരുന്നാല്‍ തന്റെ കൂട്ടുകാര്‍ ഒരു കിലോമീറ്ററോളം അകലെയുള്ള സ്‌കൂളിലിരുന്ന് കളിക്കുന്നതും ബഹളംവെയ്ക്കുന്നതും രാഹുലിന് കാണാന്‍ കഴിയും. ഇപ്പോള്‍ വീട്ടിലെ പൂച്ചകളോടൊത്ത് കളിച്ചും റേഡിയോയിലെ പാട്ടുകേട്ടുമാണ് രാഹുല്‍ സമയം നീക്കുന്നത്.
പാറക്കൂട്ടങ്ങള്‍ക്കിടയിലെ വീട്ടില്‍നിന്ന് എടുത്താണ് അമ്മയും അച്ഛനും രാഹുലിനെ ആസ്പത്രിയിലേക്കും മറ്റും കൊണ്ടുപോകുന്നത്. ശരീരഭാരം കൂടിവരുന്നതിനാല്‍ ഇപ്പോള്‍ എടുക്കാന്‍ പറ്റുന്നില്ലെന്ന് അമ്മ ഉഷ പറയുന്നു. ഇവരുടെ വീട്ടില്‍നിന്ന് അരകിലോമീറ്ററോളം ദൂരമുണ്ട് ചെമ്മണ്ണ് റോഡിലേക്കെത്താന്‍. ഈ റോഡ് പാടെ തകര്‍ന്നുകിടക്കുകയാണ്.
അഞ്ചുസെന്റ് സ്ഥലത്തുള്ള ഇവരുടെ വീട് സജിയുടെയോ ഉഷയുടെയോ പേരിലല്ല. വലിയമ്മയുടെ പേരിലുള്ള സ്ഥലം അവര്‍ മരിച്ചതിനാല്‍ പതിച്ചുകിട്ടിയിട്ടില്ല. അതിനാല്‍ വീടിനും വൈദ്യുതിക്കുമുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും സജി പറഞ്ഞു. ആശാരിപ്പണിയാണ് സജിക്ക്.
ചുസ്‌കിത്ത് എന്ന പെണ്‍കുട്ടിക്ക് കുന്നും കല്ലും നിറഞ്ഞ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പാതയൊരുക്കി നല്‍കിയ കൂട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും കഥയാണ് രാഹുല്‍ വായിക്കുന്ന പുസ്തകത്തിലുള്ളത്.
ആരുടെയെങ്കിലും കാല്‍ പെരുമാറ്റം കേള്‍ക്കുമ്പോള്‍ രാഹുലിന്റെ പ്രതീക്ഷയും ഇതുതന്നെയാണ്. വിദ്യാഭ്യാസ അവകാശനിയമം ഇത്തരം കുട്ടികള്‍ക്ക് നല്‍കുന്ന പ്രാധാന്യം അധികൃതര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. Mohanan alora.
Tags:
Naduvilnews

0 comments: