നടുവില്‍:മലയാളം വിക്കിപീഡിയ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിക്കി സംഗമോത്സവം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 40 പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാലയത്തുവയല്‍ ഗവ. യു.പി. സ്‌കൂള്‍ കേന്ദ്രമായാണ് സംഗമം നടന്നത്. ഒന്നാം ദിവസം ചരിത്ര സ്മാരകങ്ങളും പൗരാണിക ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. തൊടീക്കളം ക്ഷേത്രം, പുരളിമല, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, എടത്തില്‍ ഭഗവതിക്ഷേത്രം, വാവലിപുഴയോരത്തെ നാണുവാശാന്റെ കളരി, ആറളം വന്യജീവി സങ്കേതം എന്നിവ സന്ദര്‍ശിച്ചു. രണ്ടാംദിനം കണ്ണവം - പെരുവ വന പഠനയാത്ര നടന്നു. വി.സി.ബാലകൃഷ്ണന്‍, വിനയരാജ്, വിശ്വപ്രഭ, രാജേഷ് ഒടയംചാല്‍, വൈശാഖ് കല്ലൂര്‍, എം.ജെ.മാത്യു, ഷാജി പുതിയപുരയില്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രധാനാധ്യാപകന്‍ ജയരാജന്‍ സ്വാഗതം പറഞ്ഞു.
Tags:
Naduvilnews


0 comments: