 |
P.K.Fathima |
നടുവില്‍: കോണ്‍ഗ്രസ് നേതാവായ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി. മാത്യുവുമായുള്ള കടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്ന് മുസ്ലിംലീഗിലെ പി.കെ. ഫാത്തിമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ പഞ്ചായത്ത് സെക്രട്ടറി ടി.നാരായണന്‍ കുട്ടിക്കാണ് രാജിക്കത്ത് നല്‍കിയത്. ലീഗ് നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി, വി.പി.മൂസാന്‍കുട്ടി, പി.ടി.മുസ്‌തഫ, പി.പി.ലത്തീഫ്, വി.പി.റിയാസ് എന്നിവര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നന്നു. ഇന്നലെ രാത്രി ചേര്‍ന്ന മുസ്ലിംലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതിയുടെ അടിയന്തര യോഗം ഫാത്തിമയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സംഘടനയായ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയാണ് പി.ടി. മാത്യു. അദ്ദേഹം കുറേ നാളായി തന്നിഷ്‌ട പ്രകാരവും ധിക്കാരപരവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുസ്ലിംലീഗ് ആരോപിച്ചു. മുഖ്യഘടകകക്ഷിയായ മുസ്ലിംലീഗിന്റെ അംഗങ്ങളെയും വൈസ് പ്രസിഡണ്ടിനെയും അവഗണിക്കുകയാണ്. നയപരമായ വിഷയങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുന്നില്ല. അജണ്ടയില്‍ ഇല്ലാത്ത പല വിഷയങ്ങളും സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി, ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടെന്ന ധാര്‍ഷ്‌ട്യത്തോടെ നടപ്പിലാക്കുകയാണെന്നും മുസ്ലിംലീഗ് ആരോപിച്ചു. അനധികൃത ക്വാറികള്‍ പെരുകുന്ന പഞ്ചായത്തില്‍ പരിസ്ഥിതിക്ക് ആഘാതമാകുന്ന വിധം ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നും സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന്റെ മഷിയുണങ്ങും മുമ്പ് മഞ്ഞുമലയില്‍ പുതിയ ക്വാറിക്ക് ലൈസന്‍സ് നല്‍കുകയും പാറ്റാക്കുളത്ത് ഉള്‍പ്പെടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് എതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്‌തു. കച്ചവട ലൈസന്‍സിന് കേരളത്തില്‍ എവിടെയും ഇല്ലാത്ത ചില നിയമങ്ങള്‍ നടുവിലില്‍ മാത്രം നടപ്പിലാക്കി വ്യാപാരികളെ ദ്രോഹിക്കുന്നു. കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി, പണി പൂര്‍ത്തിയായ വീടുകള്‍ക്ക് നമ്പര്‍ എന്നിവ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും പൊതുജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ പലതിലും വ്യാപകമായ ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവച്ചതെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി. 14-ാം വാര്‍ഡ് മെമ്പറാണ് ഫാത്തിമ. പ്രസിഡണ്ടിന് എതിരെ വരും ദിനങ്ങളില്‍ കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 14 പേരാണുള്ളത്. കോണ്‍ഗ്രസ് 10, മുസ്ലിംലീഗ് മൂന്ന്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. ഫാത്തിമ ഉള്‍പ്പെടെ ലീഗിലെ മൂന്നുപേരും വനിതകളാണ്. നടുവില്‍: കോണ്‍ഗ്രസ് നേതാവായ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി. മാത്യുവുമായുള്ള കടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്ന് മുസ്ലിംലീഗിലെ പി.കെ. ഫാത്തിമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ പഞ്ചായത്ത് സെക്രട്ടറി ടി.നാരായണന്‍ കുട്ടിക്കാണ് രാജിക്കത്ത് നല്‍കിയത്. ലീഗ് നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി, വി.പി.മൂസാന്‍കുട്ടി, പി.ടി.മുസ്‌തഫ, പി.പി.ലത്തീഫ്, വി.പി.റിയാസ് എന്നിവര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നന്നു. ഇന്നലെ രാത്രി ചേര്‍ന്ന മുസ്ലിംലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതിയുടെ അടിയന്തര യോഗം ഫാത്തിമയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സംഘടനയായ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയാണ് പി.ടി. മാത്യു. അദ്ദേഹം കുറേ നാളായി തന്നിഷ്‌ട പ്രകാരവും ധിക്കാരപരവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുസ്ലിംലീഗ് ആരോപിച്ചു. മുഖ്യഘടകകക്ഷിയായ മുസ്ലിംലീഗിന്റെ അംഗങ്ങളെയും വൈസ് പ്രസിഡണ്ടിനെയും അവഗണിക്കുകയാണ്. നയപരമായ വിഷയങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുന്നില്ല. അജണ്ടയില്‍ ഇല്ലാത്ത പല വിഷയങ്ങളും സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി, ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടെന്ന ധാര്‍ഷ്‌ട്യത്തോടെ നടപ്പിലാക്കുകയാണെന്നും മുസ്ലിംലീഗ് ആരോപിച്ചു. അനധികൃത ക്വാറികള്‍ പെരുകുന്ന പഞ്ചായത്തില്‍ പരിസ്ഥിതിക്ക് ആഘാതമാകുന്ന വിധം ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നും സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന്റെ മഷിയുണങ്ങും മുമ്പ് മഞ്ഞുമലയില്‍ പുതിയ ക്വാറിക്ക് ലൈസന്‍സ് നല്‍കുകയും പാറ്റാക്കുളത്ത് ഉള്‍പ്പെടെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് എതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്‌തു. കച്ചവട ലൈസന്‍സിന് കേരളത്തില്‍ എവിടെയും ഇല്ലാത്ത ചില നിയമങ്ങള്‍ നടുവിലില്‍ മാത്രം നടപ്പിലാക്കി വ്യാപാരികളെ ദ്രോഹിക്കുന്നു. കെട്ടിടങ്ങള്‍ക്ക് എന്‍.ഒ.സി, പണി പൂര്‍ത്തിയായ വീടുകള്‍ക്ക് നമ്പര്‍ എന്നിവ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും പൊതുജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ പലതിലും വ്യാപകമായ ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവച്ചതെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി. 14-ാം വാര്‍ഡ് മെമ്പറാണ് ഫാത്തിമ. പ്രസിഡണ്ടിന് എതിരെ വരും ദിനങ്ങളില്‍ കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 19 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 14 പേരാണുള്ളത്. കോണ്‍ഗ്രസ് 10, മുസ്ലിംലീഗ് മൂന്ന്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. ഫാത്തിമ ഉള്‍പ്പെടെ ലീഗിലെ മൂന്നുപേരും വനിതകളാണ്.
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: