നടുവില്‍ : അമിത വേഗതയിലോടിയ ലോറി തലകീഴായി മറിഞ്ഞു .വെള്ളാടിനടുത്ത് ചെമ്പേച്ചി മൊട്ടയിലാണ് ബുധനാഴ്ച വൈകുന്നേരം ഇരുപതടി താഴ്ചയിലേക്ക് ലോറി മറിഞ്ഞത് . ആശാന്‍ കവലയില്‍ നിന്ന് കരുവന്‍ചാല്‍ ഭാഗത്തേക്ക് വരികയായിരുന്നു ലോറി . ലോറിയുടെ അമിത വേഗത കണ്ട് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ലോറി ഡ്രൈവര്‍ വകവചില്ലെന്ന് പരാതിയുണ്ട് . നിസ്സാര പരിക്കേറ്റ ഡ്രൈവറും ക്ലീനറും ആസ്പത്രിയിലേക്കെന്നു പറഞ്ഞു മുങ്ങുകയായിരുന്നു .റോഡരികിലെ കല്‍ക്കെട്ടില്‍ നിന്ന് തൊട്ടടുത്ത റബ്ബര്‍ തോട്ടത്തിലേക്ക് വീണ ലോറി തലകീഴായാണ് മറിഞ്ഞത് .സ്കൂളുകള്‍ വിടുന്നതിന് അര മണിക്കൂര്‍ മുന്‍പ് അപകടം നടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു .
Tags:
Naduvilnews
0 comments: