എസ്.ഐ മരില്ലാത്തതിനാല്‍ മലയോരത്തെ മൂന്ന് പ്രധാനപ്പെട്ട പൊലീസ്
സ്റ്റേഷനിലെ പ്രവര്‍ത്തനം അവതാളത്തില്‍. പയ്യാവൂര്‍,കുടിയന്മല,
ശ്രീകണ്ഡാപുരം എന്നീ സ്റ്റേഷനുകളില്‍ ആണ് എസ്.ഐ ഇല്ലാത്തത്.പയ്യാവൂര്‍
എസ്.ഐ ബാലന്‍ വിരമിച്ചിട്ട് ഒരു മാസമായി ഇതുവരെയും പുതിയ എസ്.ഐ യെ
നിയമിച്ചിട്ടില്ല. കുടിയന്മല എസ്.ഐ ഫിലിപ്പിനെയും ശ്രീകണ്ഡപുരം എസ്.ഐ സി.
ഷാജുവിനേയും സ്ഥലം മാറ്റിയിട്ട് ആഴ്ചകളായി. അഡീഷണല്‍ എസ്.ഐ ക്കാണ്
സ്റ്റേഷന്‍ ചുമതല.
അഡീഷണല്‍ എസ്.ഐ മാര്‍ സ്റ്റേഷന്‍ കാര്യവും
പുറമെ കേസുകളും നോക്കി ബുദ്ധിമുട്ടുമ്പോള്‍ മൂന്ന് സ്റ്റേഷനുകളിലും പകരം
എസ്.ഐമാരെ നിയമിക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.
0 comments: