നടുവില്‍: നടുവില്‍ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് ഭിന്നത തീര്‍ക്കാന്‍ നടന്ന യു.ഡി.എഫ്. യോഗം അലസിപ്പിരിഞ്ഞു. നടുവിലില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം ലീഗ് നിലപാടില്‍ ഉറച്ചുനിന്നതാണ് പ്രശ്‌നമായത്. നേതൃത്വം ആര്‍ക്കാവണമെന്നത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ അവകാശമാണെങ്കിലും നിലവിലുള്ള പ്രസിഡന്റ് പി.ടി.മാത്യുവിന്റെ കീഴില്‍ ലീഗിനു വൈസ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. അഡ്വ. സോണി സെബാസ്റ്റ്യന്‍, കെ.ഗോവിന്ദന്‍, വിന്‍സെന്റ് പല്ലാട്ട്, ബിജു ഓരത്തേല്‍, കെ.പി.ഹംസ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.മൂസ്സാന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.
Tags:
Naduvilnews
0 comments: