നടുവില്‍: ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൂട്ടായ്മയുടെ വികസനപദ്ധതികളാണ് നടുവില്‍ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കിയതെന്ന് പ്രസിഡന്റ് പി.ടി.മാത്യു പറഞ്ഞു. നയപരമായ കാര്യങ്ങള്‍ യു.ഡി.എഫിലും ഭരണസമിതിയിലും ചര്‍ച്ച ചെയ്യാറുണ്ട്. ഏകകണ്ഠമായ തീരുമാനങ്ങളാണ് നടപ്പാക്കാറുള്ളത്. മറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്.
നടുവില്‍ പഞ്ചായത്തിലെ അനധികൃത ക്വാറികള്‍ പൂട്ടാന്‍ തീരുമാനമെടുത്തത് തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. ഗ്രാമസഭകളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ മാനിച്ചേ തീരുമാനത്തിലെത്താറുള്ളൂ. പഞ്ചായത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിച്ചാണ് ക്വാറികളെക്കുറിച്ച് പഠിച്ചത്. സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കിവരികയാണ്. മഞ്ഞുമലയില്‍ സ്റ്റോണ്‍ ക്രഷര്‍ സ്ഥാപിക്കാനുള്ള കെട്ടിടനിര്‍മാണത്തിനുള്ള പെര്‍മിറ്റ് മാത്രമാണ് നല്കിയത്. കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കുന്നതും മറ്റും സെക്രട്ടറിയാണ്. ഇതില്‍ ഇടപെടാറില്ല -മാത്യു പറഞ്ഞു.
Tags:
Naduvilnews

0 comments: