നടുവില്‍ : കുടിയാന്മല ടൌണിലും പരിസരങ്ങളിലും വ്യാജമദ്യവില്പനക്കാരും മദ്യപരും ജനങ്ങള്‍ക്ക് ദുരിതമാകുന്നു .പൊട്ടന്‍പ്ലാവ് ജങ്ങ്ഷന്‍ കേന്ദ്രീകരിച്ച് വിദേശ മദ്യവും നാടന്‍ ചാരായവും വ്യാപകമായി വിറ്റഴിക്കുന്നതായാണ് പരാതി .മൂന്ന് വിദ്യാലയങ്ങള്‍ക്ക് സമീപമാണിത് .കൂടാതെ ഫാത്തിമമാതാ ദേവാലയവും അടുത്തുതന്നെയാണ് .ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ വൈകുന്നേരം പള്ളിയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മദ്യപരുടെ ശല്ല്യം അനുഭവിക്കേണ്ടിവരുന്നു .തൊട്ടടുത്തുതന്നെയാണ് പോലീസ് സ്റ്റേഷനെങ്കിലും യാതോരുനടപടിയും എടുക്കുന്നില്ല .കനകക്കുന്ന് ,പൊട്ടന്‍പ്ലാവ് ,അരീക്കമല ,എന്നിവിടങ്ങളിലും വ്യാജ മദ്യ വില്പന നടക്കുന്നുണ്ട് .
Tags:
Naduvilnews
1 comments:
S.I Philip സാറിനെ സ്ഥലം മാറ്റിയതില്‍ പിന്നെ വേറെ ആരും വന്നിട്ടില്ല....അതിന്റെ കുറവ് കാണാനുണ്ട് താനും.. ചെമ്പേരി മുതല്‍ നടുവില്‍ അടക്കം വലിയൊരു പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതാണ് കുടിയാന്മല പോലീസ് സ്റ്റേഷന്‍ ....