ജനങ്ങളെ ആശങ്കയിലാഴ്ത്തി കണ്ണൂര്‍
ജില്ലയിലെ മലയോര മേഖലയില്‍ വീണ്ടും ഭൂചലനം. ആലക്കോട്, ഉദയഗിരി, നടുവില്‍,
ചപ്പാരപ്പടവ് തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇന്ന് പുലര്‍ച്ചെ
ഭൂചലനമനുഭവപ്പെട്ടത്.
Tags:
Naduvilnews
ഏതാനും സെക്കന്റുകള്‍ നീണ്ടു നിന്ന
ഭൂമികുലുക്കത്തില്‍ കട്ടിലില്‍ കിടന്നവര്‍ താഴെവീണു. പാത്രങ്ങളും മറ്റും
കുലുങ്ങിവിറച്ചു. ജനല്‍പാളികളിലും ഇളക്കമുണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍
വീടുകളില്‍ നിന്ന് പുറത്തേക്കോടി. ആലക്കോട്, കരുവഞ്ചാല്‍, വായാട്ടുപറമ്പ്,
ഉടുമ്പുംചീത്ത, വിമലശേരി, താവുകുന്ന്, ബാലപുരം, മണാട്ടി, മീന്‍പറ്റി,
കൊട്ടയാട്, നെല്ലിപ്പാറ, കരിങ്കയം, രയറോം, തേര്‍ത്തല്ലി തുടങ്ങിയ
സ്ഥലങ്ങളില്‍ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു.കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍
പ്രദേശത്ത് ഉണ്ടാകുന്ന ചെറുതും വലുതുമായ പത്താമത്തെ ഭൂമികുലുക്കമാണിത്.
അമ്പതോളം കരിങ്കല്‍ക്വാറികള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍
മിക്കതിനും ലൈസന്‍സില്ല. ക്വാറികളില്‍ നിരന്തരമുണ്ടാകുന്ന
സ്‌ഫോടനമുണ്ടാകുന്നതു മൂലം ഭൂചലനമുണ്ടായാലും തിരിച്ചറിയാന്‍
കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനത്തെ
തുടര്‍ന്ന് പഠനം നടത്താന്‍ പ്രത്യേക സംഘത്തെ അയക്കാനിരിക്കെയാണ് വീണ്ടും
ഭൂചലനമുണ്ടായത്. ഇത്തരം ഭൂചലനങ്ങള്‍ ആശങ്കപ്പെടാന്‍ മാത്രം
തീവ്രതയുള്ളതല്ലെന്നുമാണു ദുരന്തസാധ്യത അപഗ്രഥന സെല്‍ അധികൃതര്‍
വ്യക്തമാക്കുന്നത്. കര്‍ണാടകയിലെ മടിക്കേരിയാണു മുമ്പുണ്ടായ ഭൂചലനത്തിന്റെ
പ്രഭവകേന്ദ്രം.
0 comments: