നടുവില്‍:നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യുവിന്റെ നടപടികളില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് പി.കെ.ഫാത്തിമ രാജിവെച്ച സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടപെടണമെന്ന് ഐ. വിഭാഗം ആവശ്യപ്പെട്ടു. പഞ്ചായത്തംഗങ്ങളായ ടി.എന്‍.ബാലകൃഷ്ണന്‍, ബേബി ഓടംപള്ളില്‍, സെബാസ്റ്റ്യന്‍ വിലങ്ങോലില്‍, സുധ പള്ളത്ത് എന്നിവരാണ് ആവശ്യമുന്നയിച്ച് കെ.പി.സി.സി. പ്രസിഡന്റിന് കത്തയക്കുന്നത്. കെ.സുധാകരന്‍ എം.പി.ക്കും പരാതി നല്‍കും. മുസ്‌ലിംലീഗിനെ പിണക്കിനിര്‍ത്തുന്നത് ശരിയല്ലെന്നും ഗ്രൂപ്പില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
Tags:
Naduvilnews
0 comments: