നടുവില്‍: വൈതല്‍മലയുടെ മഞ്ഞപ്പുല്ല് ഭാഗത്ത് ശനിയാഴ്ച തീപിടിച്ചു. 15 ഏക്കറോളം പുല്‍മേട് കത്തിനശിച്ചു. വെള്ളിയാഴ്ച പൊടിക്കളത്തു പുല്‍മേടുകള്‍ കത്തിനശിച്ചതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീയണയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, രാത്രിയിലെ മഞ്ഞുവീഴ്ചമൂലം തീ വനത്തിനുള്ളിലേക്ക് കടന്നില്ല.
പുല്‍മേടില്‍ തീ പടര്‍ന്നാല്‍ അണയ്ക്കുക പ്രയാസമാണ്. വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ വനം മുഴുവന്‍ കത്തിനശിക്കുകയാണ് പതിവ്. ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ നാട്ടുകാരുടെ സഹകരണവും കിട്ടുന്നില്ല. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി.
Tags:
Naduvilnews

0 comments: