നടുവില്‍ ഹൈസ്കൂള്‍ ജങ്ഷനില്‍ ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക്
പൊളിച്ചുനീക്കാത്തത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നു. 40 വര്‍ഷം മുമ്പ്
50 അടിയോളം ഉയര്‍ച്ചയില്‍ കൊണ്‍ക്രീറ്റ് തൂണിലായി നിര്‍മിച്ച ഈ ടാങ്ക്
രണ്ട് വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിയിട്ട്. ടാങ്ക് തകരാറയതിനെ തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മിച്ച് ഉപയോഗം തുടങ്ങി രണ്ട്
വര്‍ഷമായിട്ടും പഴയ ടാങ്ക് പൊളിച്ചുനീക്കാന്‍ അധികൃതര്‍
തയ്യാറായില്ല.ഇതിന്റെ താഴ്ഭാഗം അടക്കം തൂണിന്റെ കോണ്‍ക്രീറ്റുകള്‍ ഇളകിയും
കമ്പികള്‍ പുറത്തായ നിലയിലുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങ്ള്‍,
വ്യാപാര സ്ഥാപനങ്ങള്‍, പള്ളിയും ക്ഷേത്രവും ഉള്‍പ്പടെ രണ്ട്
ആരാധനാലയങ്ങള്‍, വീടുകളുമെല്ലാം ടാങ്കിനു സമീപത്തുണ്ട്.വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കുന്നതുംഇവിടെയാണ്. ടാങ്കിന് അടിവശത്തുകൂടെയാണ്
ക്ഷേത്രത്തിലേക്കും വീടുകളിലേക്കുമുള്ള വഴി.ടാങ്ക് പൊളിച്ചുനീക്കാന്‍
തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ പ്രധിഷേധം ശക്തമാണ്.
Tags:
Naduvilnews
0 comments: