നടുവില്‍: വിളക്കണ്ണൂര്‍ ഓര്‍ക്കയത്തെ പാറക്കുടിയില്‍ ബിജുവിന്റെ വീട് വെള്ളിയാഴ്ച തകര്‍ന്നുവീണു. തലയ്ക്ക് പരിക്കേറ്റ ബിജു(40)വിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍ക്കൂരയും ചുമരുമുള്‍പ്പെടെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വീട്ടുപകരണങ്ങളും നശിച്ചു. വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. വീട്ടുകാര്‍ പുറത്തായതിനാലാണ് വന്‍ ദുരന്തമൊഴിവായത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:
Naduvilnews
0 comments: