ദൈവമെന്ന ആശയം മുന്നോട്ടുവച്ചവർക്ക് അതിനെ പിന്താങ്ങുന്ന ഒരു തെളിവും ഇന്നേവരെ കൊണ്ടുവരാനായിട്ടില്ല എന്നിടത്ത് ഒടുങ്ങേണ്ടതാണു ആ ആശയവും അതിനെപ്പറ്റിയുള്ള ചർച്ചകളും. എന്നാൽ മതമെന്ന അധികാരസ്ഥാപനത്തിന്റെ ബലത്തിൽ ദൈവമെന്ന ആശയം ഇന്നും നിലനിന്നു പോരുന്നു. ഈ ആശയത്തിന്റെ പരിഹാസ്യത മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നിരിക്കലും ദൈവമുണ്ടോ ഇല്ലയോ എന്ന ഒരു ചർച്ച അർത്ഥശൂന്യമാകുന്നതിനാലും, അതിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടക്കുന്നില്ല.
ദൈവവിശ്വാസം കൊണ്ടുള്ള അപകടം മനസ്സിലാക്കാന്‍ ആദ്യം ദൈവസങ്കല്പം എങ്ങിനെ ഉണ്ടായി എന്നു തിരിച്ചറിയണം.ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുമ്പോഴൊക്കെ, “അറിയില്ല, അന്വേഷിച്ചുകൊണ്ടിരിക്കണം“ എന്നതിനു പകരം ഒരു നുണ കൊണ്ടു ‘അറിയില്ല’ എന്ന അവസ്ഥയെ ‘അറിയാം’ എന്നാക്കുക വഴി, ‘അറിയില്ല’ എന്ന അവസ്ഥ നല്‍കുന്ന ഭീഷണിയെ മറികടക്കാന്‍ മനുഷ്യനു കഴിഞ്ഞിട്ടുണ്ട്. ആ നുണയാണു ദൈവസങ്കല്പത്തിന്റെ കാതൽ.
Tags:
General News

ദൈവവിശ്വാസം പലരും ധരിച്ചു വച്ചിരിക്കുന്നതുപോലെ നിസ്സാരപ്പെട്ടതും വ്യക്തിപരവുമായ ഒന്നല്ല. ഒരു വ്യക്തിക്ക് തന്റെ അന്വേഷണബുദ്ധിയുടെ പരാജയം സമ്മതിച്ചു കൊണ്ട്’ ദൈവവിശ്വാസിയാകാനുള്ള അവകാശം ജനാധിപത്യത്തിന്റെ നിലനില്പിനു ആവശ്യമാകുമ്പോഴും, ഈ പരാജയം മറ്റുള്ളവർ കൂടി അനുകരിക്കാൻ നിർബന്ധിക്കപ്പെടുന്നിടത്ത് ഇതിനു ഒരാളുടെ വ്യക്തിപരതയ്ക്കപ്പുറം സാമൂഹികമായ മാനങ്ങൾ കൈവരുന്നു. ഒരു വ്യക്തിയുടേതുമാത്രമാകേണ്ട പരാജയം ഒരു സമൂഹത്തിന്റെ തന്നെ പരാജയമായി അടിച്ചേല്പിക്കപ്പെടുന്ന രീതിയാണു സംഘടിതമതം വഴി സാധ്യമാക്കുന്നത്. മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുക്കളായി ദൈവവും, മതവും മാറുന്നു. ഈ ഒരവസ്ഥയെ മറികടക്കേണ്ടത് മനുഷ്യന്റെ ബൗദ്ധികമായ മുന്നോട്ടുപോക്കിനു ഒഴിവാക്കാൻ പറ്റാത്ത ഒന്നാണു.
ദൈവവിശ്വാസം ആരെയും അടിച്ചേല്‍പ്പിക്കുന്നില്ല എന്ന വാദവും കഴമ്പില്ലാത്തതാണു. കുട്ടികളെ മതവിശ്വാസികളും ദൈവവിശ്വാസികളുമായിട്ടു വളര്‍ത്തുന്നത് ഈ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗം തന്നെയാണു. മനുഷ്യ പുരോഗതിയുടെ അടിസ്ഥാനം മനുഷ്യന്റെ തലച്ചോറാകുന്നു, അത് നല്‍കുന്ന അന്വേഷണ ബുദ്ധി, വിമർശനം, ചോദ്യം ചെയ്യൽ തുടങ്ങിയവയുടെ അനുശീലനത്തിൽ നിന്നും ഉരുത്തിരിയേണ്ട യുക്തിയിൽ അധിഷ്ഠിതമായ മനോഭാവത്തെ ബാല്യത്തിൽ തന്നെ നഷ്ടപ്പെടുന്ന കുട്ടികൾ, ഈ ഒരു മനോനിലയുടെ അഭാവത്തിൽ ബൗദ്ധികമായി വികലാംഗരാക്കപ്പെടുന്നു എന്നതാണു ദൈവവിശ്വാസം കൊണ്ടുള്ള അപകടം.
0 comments: