നടുവില്‍:നടുവില്‍ - കരുവഞ്ചാല്‍ ഹില്‍റോഡില്‍ സാമഗ്രികള്‍ റോഡിന് മധ്യത്തിലിറക്കിയത് ദുരിതമായി. കരുവഞ്ചാല്‍ മുതല്‍ പോത്തുകുണ്ട് വരെയുള്ള സ്ഥലങ്ങളിലാണ് കരിങ്കല്ലും മണലും മറ്റും റോഡില്‍ത്തന്നെ ഇറക്കിയിട്ടുള്ളത്. റോഡിലെ കുഴിയടക്കുന്നതിനും ഓവുചാല്‍ നിര്‍മിക്കുന്നതിനുമായാണ് സാധനങ്ങളിറക്കിയിട്ടുള്ളത്. റോഡരികില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ റോഡില്‍ത്തന്നെ ഇറക്കിയിടുന്ന രീതിയാണ് മലയോരമേഖലയില്‍ ഇപ്പോള്‍ വ്യാപകമായിട്ടുള്ളത്. കരുവഞ്ചാലിലെ തിരക്കുപിടിച്ച ടൗണിനടുത്താണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വായാട്ടുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള നൂറുകണക്കിന് കുട്ടികള്‍ കാല്‍നടയായി പോകുന്നതും ഇതുവഴി തന്നെ. യന്ത്ര സാമഗ്രികളും മണലും കരിങ്കല്ലും കൂട്ടിയിട്ടതോടെ കഷ്ടിച്ച് ഒരു ബസ്സിന് കടന്നുപോകാനുള്ള സൗകര്യം പോലും റോഡിലില്ല. പണി നടക്കുന്നതു സൂചിപ്പിക്കുന്നതിനുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.
Tags:
Naduvilnews
0 comments: