രാഹുല്‍ഗാന്ധി എന്ന എട്ടു വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനായി എന്ന വാര്‍ത്ത ശ്രവിച്ച രാത്രിയില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ദീപാവലിയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല, രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകം ആഘോഷിച്ചത്. ചര്‍ച്ചകള്‍, സംവാദങ്ങള്‍, കുടുംബപുരാണവിവരണം എന്നിവയൊക്കെ അരങ്ങേറി. രാഹുല്‍ഗാന്ധിയും ഒരു ചെറുകൂട്ടം കോണ്‍ഗ്രസ് ഭൃത്യന്‍മാരും ദീപാവലി ഘോഷിച്ച് മത്താപ്പുകള്‍ കത്തിക്കുകയും പൂത്തിരികള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ടാവാം. പക്ഷേ മഹാഭൂരിപക്ഷം ഭാരതീയര്‍ ഇരുണ്ട അമാവാസിയില്‍ ദുഃഖിതരും പീഡിതരുമായി കഴിയുകയാണ്. അവര്‍ക്ക് മത്താപ്പ് കത്തിക്കുവാന്‍ കഴിയുകയില്ല. ഇത് നമ്മുടെ മാധ്യമ ദുഷ്പ്രഭുക്കള്‍ പക്ഷേ റിപ്പോര്‍ട്ട് ചെയ്യുകയില്ല.
Tags:
General News
0 comments: