നടുവില്‍: മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ കൂര്‍ഗ്-തളിപ്പറമ്പ് ബോര്‍ഡര്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. റോഡിന്റെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ തളിപ്പറമ്പ് അസിസ്റ്റന്റ്എന്‍ജിനിയറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 10.കി.മീ. സര്‍വേ പൂര്‍ത്തിയായി. മന്ത്രി കെ.സി.ജോസഫ് മുന്‍കൈയെടുത്താണ് റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം വാങ്ങിയത്.
മന്നമുതല്‍ അരങ്ങം വരെയുള്ള 27 കി.മീ.ഭാഗം 7 മീറ്റീര്‍ വീതിയിലും തുടര്‍ന്ന് വായിക്കമ്പവരെ അഞ്ചര മീറ്റര്‍ വീതിയിലുമാണ് ടാര്‍ ചെയ്യുക. 64 കലുങ്കുകള്‍ പുതുക്കിപ്പണിയും ഇതില്‍ കാഞ്ഞിരങ്ങാട് കലുങ്ക്, പുഷ്പഗിരിയിലെ ഡിപ് എന്നിവയും മാറ്റും. പുഷ്പഗിരിയില്‍ ഒരുമീറ്റര്‍ ഉയര്‍ത്തി കലുങ്ക് നിര്‍മിക്കും.
പതിനെട്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. തളിപ്പറമ്പ് മുതല്‍ ഒടുവള്ളി വരെ ഈ സാമ്പത്തികവര്‍ഷം തീരുന്നതിന് മുമ്പ് മെക്കാഡം ചെയ്യും. റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാഞ്ഞിരങ്ങാട്, പൂവ്വം, ഒടുവള്ളി, കരുവഞ്ചാല്‍, ആലക്കോട്, കാര്‍ത്തികപുരം, മണക്കടവ് ടൗണുകളുടെ മുഖച്ഛായതന്നെ മാറ്റുന്നതിനു കാരണമാവും.
Tags:
Naduvilnews

0 comments: