പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉള്‍ക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്യൂണിസ്റ് ആചാര്യനായ ഫ്രെഡറിക്ക് എംഗല്‍സ്് നടത്തിയിട്ടുള്ള വിശകലനം ഇന്നും പ്രസക്തമാണ്. ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് മുതലാളിത്തമാണ്. ചൂഷണത്തിലൂടെ ധനം സമ്പാദിക്കാനുള്ള അത്യാര്‍ത്തിയാണ് അവരെ നയിക്കുന്നത്. നദികളിലെ മണല്‍ വാരുന്നു. മണല്‍മാഫിയകളെ സൃഷ്ടിച്ച് സംരക്ഷിക്കുന്നു. പ്രകൃതിയുടെ മഴവെള്ള സംഭരണികൂടിയായ നെല്‍വയലുകള്‍ നികത്തുന്നു. നിയമങ്ങളെ മറികടന്ന് ഖനനങ്ങള്‍ നടത്തുന്നു. പാറ പൊട്ടിക്കല്‍ വ്യാപകമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയായി മാറുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സിമന്റ് കാടുകള്‍ വെച്ച് പിടിപ്പിക്കുന്നു. മരങ്ങള്‍ വെട്ടി നശിപ്പിച്ച് റിയല്‍ എസ്റേറ്റ് മാഫിയ ഭൂമി കൈയ്യേറുന്നു. ഭൂമിയുടെ ഘടന തന്നെ മാറിപ്പോവുന്ന വിധത്തിലുള്ള കൈയ്യേറ്റം.
Tags:
General News
0 comments: