നടുവില്‍ : വൈസ് പ്രസിഡന്റ് രാജിവെച്ചതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ നടന്ന ചര്‍ചയും പരാജയപ്പെട്ടു. ലീഗ് തീരുമാനത്തില്‍ ഉറച്ചുനിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്. കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യന്‍, തോമസ് വെക്കത്താനം, മുസ്‌ലിം ലീഗ് നേതാക്കളായ എസ്.മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ എന്നിവര്‍ ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ചയില്‍ പങ്കെടുത്തു.
15ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് ലീഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ പ്രാദേശികതലത്തിലും മന്ത്രി കെ.സി.ജോസഫ് മുന്‍കൈ എടുത്തും നടന്ന ചര്‍ചകളും പരാജയപ്പെട്ടിരുന്നു. തീരുമാനം മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ വെട്ടിലാക്കിയി രിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 10മുതല്‍ ചര്‍ച തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. യു.ഡി.എഫില്‍ ധാരണ ഉണ്ടാവാത്തതിനാല്‍ വൈസ് പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കോണ്‍ഗ്രസിന് മൂന്ന് വനിതാ അംഗങ്ങളാണുള്ളത്. ഇതില്‍ രണ്ടു പേര്‍ എ ഗ്രൂപ്പും ഒരാള്‍ വിശാല ഐ ഗ്രൂപ്പുമാണ്. എ ഗ്രൂപ്പിലെ രണ്ടു പേര്‍ക്കുവേണ്ടിയും നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. വിശാല ഐ ഗ്രൂപ്പിന്റെ നിലപാടും പ്രതിപക്ഷമായ സി.പി.എമ്മിന്റെ നിലപാടും പുറത്തുവിട്ടിട്ടില്ല.
Tags:
Naduvilnews

0 comments: