നടുവില്‍: സി.ഐ.ടി.യു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടുവില്‍ ലോക്കലിലെ ആദ്യകാല തൊഴിലാളികളെ ആദരിച്ചു. 30 തൊഴിലാളികളെയാണ് ആദരിച്ചത്. സാജു ജോസഫ് ഉദ്ഘാടനംചെയ്തു. കുടിയാന്മലയില്‍നിന്ന് നടുവിലിലേക്ക് ബൈക്ക് റാലി, സൗഹൃദ വടംവലി മത്സരം, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. പൊതുയോഗം കെ.കെ.പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. പി.വി.രാമചന്ദ്രന്‍, പി.വി.തോമസ്, എം.ചാക്കോ, പി.ആര്‍.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
0 comments: