നടുവില്‍: ഓട്ടത്തിനിടയില്‍ 20 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ വിളക്കണ്ണൂര്‍ തിരിക്കലിലെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്. തളിപ്പറമ്പില്‍നിന്ന് കുടിയാന്‍മലയിലേക്ക് പോകുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ പലതവണ മറിഞ്ഞാണ് താഴെയെത്തിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന ടോമി (52), സണ്ണി ഞാറക്കല്‍ (38), ദേവസ്യ പൊന്‍പാല (48), ഷാജി കുഴുപ്പില്‍ (40), തോമസ് മണ്ണാറമ്പ് (55) എന്നിവരെ നിസാര പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:
Naduvilnews
0 comments: