നടുവില്‍: കുടിവെള്ള പദ്ധതികള്‍ക്കായി റോഡരികില്‍ സ്ഥാപിച്ച 'മാന്‍ഹോളുകള്‍' അപകടഭീഷണിയുയര്‍ത്തുന്നു. ഒടുവള്ളി-തളിപ്പറമ്പ് റോഡില്‍ രണ്ടിടത്ത് ഇവ തുറന്നിട്ടിരിക്കുകയാണ്. ഒടുവള്ളി പഴയ കൃഷിഭവന് സമീപത്തും പുവത്തുമാണ് അപകടക്കെണിയൊരുക്കി മാന്‍ഹോളുകളുള്ളത്. മന്ന മുതല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും നാടുകാണി മുതല്‍ ഒടുവള്ളിവരെ ക്രിന്‍ഫ്രയുടെയും കുടിവെള്ള പദ്ധതി പൈപ്പ്‌ലൈനുകളുണ്ട്. തിരക്കേറിയ റോഡരികില്‍ മൂടാതിരിക്കുന്ന പൈപ്പ് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Tags:
Naduvilnews
0 comments: