നടുവില്‍: ശനിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ വീടുകള്‍ക്ക് കേടുപറ്റി. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ വാഴയില്‍ ഇബ്രാഹിമിന്റെ വീടിന്റെ മേല്‍ക്കൂര, ചുമര് എന്നിവ അടര്‍ന്നുവീണു. ഇലക്‌ട്രോണിക് ഉപകരണങ്ങളായ ടി.വി, ഫാനുകള്‍, മീറ്റര്‍ എന്നിവ കത്തി. സമീപത്തെ ചില വീടുകള്‍ക്ക് കാറ്റില്‍ മരം വീണും കേടുപറ്റി.
താവുന്ന്, പോത്തുകുണ്ട് ഭാഗത്ത് കാറ്റ് നാശം വിതച്ചു. താവുന്നിലെ ചോതിപറമ്പില്‍ ബെന്നിയുടെ പത്തോളം റബ്ബര്‍ മരങ്ങള്‍ നിലംപൊത്തി. പൂക്കൊമ്പില്‍ ബേബി, ജോസഫ് എന്നിവരുടെ അര ഏക്കര്‍ സ്ഥലത്തെ മരച്ചീനി കൃഷിയും നശിച്ചു. നിരവധി വീടുകളിലെ വാഴകളും നശിച്ചിട്ടുണ്ട്.
Tags:
Naduvilnews

0 comments: